Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cultural Affairs

Alappuzha

സാം​സ്കാ​രി​ക വ​കു​പ്പി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ജി. ​സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ സാം​സ്കാ​രി​ക വ​കു​പ്പി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ. ത​ക​ഴി സ്മാ​ര​ക​ത്തി​ലെ മ്യൂ​സി​യ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ധാ​ക​ര​ൻ ഈ ​വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. മ്യൂ​സി​യ നി​ർ​മാ​ണ​ത്തി​ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ട് മൂ​ന്ന​ര​ക്കോ​ടി രൂ​പ തി​രി​ച്ചെ​ടു​ത്തു​വെ​ന്ന് ക​രു​മാ​ടി ജ​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​തസം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.​
ഇ​ത് അ​പ​മാ​ന​ക​ര​മാ​യ രീ​തി​യാ​ണ്. സ്മാ​ര​ക​ത്തി​ൽ മ്യൂ​സി​യം നി​ർ​മി​ക്കാ​ൻ ഇ​നി മൂ​ന്നു കോ​ടി രൂ​പ വേ​ണ​മെ​ന്ന് സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക, സാ​മ്പ​ത്തി​ക ന​യം തി​ക​ച്ചും തെ​റ്റാ​യി​രു​ന്നു. സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​തെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

Latest News

Corehub Up